കേരളം

kerala

ETV Bharat / international

ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ ഇന്ന് യോഗം ചേരും - ഇമ്രാൻ ഖാന് എതിരെ പ്രതിഷേധം

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ സമരം ശക്തിപ്പെടുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ

PDM to hold meet in Lahore  PDM meeting to formulate strategy  PDM strategy against Imran Khan govt  PDM meeting against Imran Khan govt  പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ ഇന്ന് യോഗം ചേരും  ലാഹോറിൽ യോഗം ചേരും  പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാക്കും  ഇമ്രാൻ ഖാന് എതിരെ പ്രതിഷേധം  പിഡിഎം
ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ ഇന്ന് യോഗം ചേരും

By

Published : Jan 1, 2021, 4:29 PM IST

ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഇന്ന് ലാഹോറിൽ യോഗം ചേരും. ഇമ്രാൻ ഖാന് എതിരെയുള്ള ഭാവി പ്രതിഷേധങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. അസംബ്ലിയിൽ നിന്നും അംഗങ്ങൾ രാജിവച്ച് സെനറ്റ്, ഉപതെരഞ്ഞെടുപ്പുകൾ എന്നിവയിൽ മത്സരിക്കാനാണ് പിഡിഎമ്മിന്‍റെ പദ്ധതി.

തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പങ്കെടുക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകൾ. ജനുവരി 31ന് മുമ്പായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്നും ഇല്ലാത്ത പക്ഷം സർക്കാരിനെതിരെ റാലികൾ നടത്തുന്നുമെന്നുമാണ് പിഡിഎം അറിയിച്ചിരിക്കുന്നത്. പി‌ഡി‌എം മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ ഇതിനകം ലാഹോറിലെത്തിയിട്ടുണ്ട്. അതേ സമയം പി‌പി‌പി നേതാക്കളായ ആസിഫ് അലി സർദാരി, ബിലാവൽ ഭൂട്ടോ സർദാരി എന്നിവർ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗത്തിൽ പങ്കെടുക്കുക.

ABOUT THE AUTHOR

...view details