ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ ഭാഗമായുള്ള പഞ്ചാബിലെ കര്‍ത്താര്‍പൂരിലുള്ള ഗുരുദ്വാരയില്‍ ദര്‍ശനം നടത്താഗ്രഹിക്കുന്ന തീര്‍ഥാടകര്‍ വിസ സ്വന്തമാക്കണമെന്ന് പാകിസ്ഥാന്‍. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഗുരുദ്വാരയിലേക്കെത്താനുള്ള കര്‍ത്താര്‍പ്പൂര്‍ ഇടനാഴി വരുന്ന ശനിയാഴ്‌ച തുറക്കാനിരിക്കെയാണ് പാക് പബ്ലിക് റിലേഷൻസ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കര്‍ത്താര്‍പ്പൂര്‍ ഇടനാഴി കടക്കാന്‍ വിസയെടുക്കണമെന്ന് പാകിസ്ഥാന്‍ - പാകിസ്ഥാന്‍
ശനിയാഴ്‌ചയാണ് ഇടനാഴിയുടെ ഉദ്‌ഘാടനം. മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ അറിയിച്ചു.
പാസ്‌പോര്‍ട്ട് മുഖേന മാത്രമേ ഇടനാഴിയിലൂടെ പാകിസ്ഥാനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നും, ഇതിനായി പ്രത്യേക വിസയെടുക്കണമെന്നും പാകിസ്ഥാന്‍റെ പബ്ലിക് റിലേഷൻസ് ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുനാനാക്കിന്‍റെ 550-ാം ജന്‍മദിനത്തോട് അനുബന്ധിച്ച് നവംബര്‍ 12നാണ് കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ ഉദ്‌ഘാടനം നടക്കുക. സന്ദര്‍ശനത്തിനായി ഫീസിനത്തില്‍ 20 ഡോളര്‍ വീതം ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഉദ്‌ഘാടന ദിവസം ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര പ്രവേശനം സൗജന്യമായിരിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.