കാൻബെറ: കൊവിഡ് രോഗികളുള്ള കപ്പലിൽ കുടുങ്ങിയ നൂറോളം ഓസ്‌ട്രേലിയക്കാരും ന്യൂസിലാന്‍റുകാരും മെൽബണിൽ തിരിച്ചെത്തി. രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് ഉറുഗ്വായിൽ നിന്നും കപ്പൽ എത്തിയത്. ഉടൻതന്നെ ഒരു സംഘം ന്യൂസിലാന്‍റുകാരെ പ്രത്യേക വിമാനത്തിൽ ഓക്‌ലാന്‍റിലേക്ക് അയച്ചു.
കൊവിഡ് ബാധയുള്ള കപ്പലിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തി - കൊവിഡ് ബാധയുള്ള കപ്പൽ
കപ്പലിലെ 128 വിനോദസഞ്ചാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉറുഗ്വായിലെ മോണ്ടെവീഡിയോയിൽ കപ്പൽ തടഞ്ഞുവെച്ചിരുന്നു. തിരിച്ചെത്തിയവരിൽ ന്യൂസിലാന്‍റുകാരെ പ്രത്യേക വിമാനത്തിൽ ഓക്‌ലാന്‍റിലേക്ക് അയച്ചു.
കപ്പലിലെ 128 വിനോദസഞ്ചാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉറുഗ്വായിലെ മോണ്ടെവീഡിയോയിൽ കപ്പൽ തടഞ്ഞുവെച്ചിരുന്നു. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ന്യൂസിലാന്‍റുകാരെയും ഓസ്‌ട്രേലിയക്കാരെയും സ്വദേശത്തേക്ക് തിരിച്ചയച്ചത്. രോഗലക്ഷണങ്ങളുള്ള ഓസ്‌ട്രേലിയക്കാരെ മെൽബണിലെ ആശുപത്രികളിലേക്ക് മാറ്റുമെന്നും, ബാക്കിയുള്ളവർക്ക് 14 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തുമെന്നും വിക്‌ടോറിയ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
അന്‍റാർട്ടിക്ക, സൗത്ത് ജോർജിയ, എലിഫന്‍റ് ദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലായിരുന്നു സഞ്ചാരികൾ. എന്നാൽ ലോക് ഡൗണിനെതുടർന്ന് അർജന്‍റീന, ചിലി രാജ്യങ്ങളിലെ അതിർത്തികൾ അടച്ചതുകൊണ്ട് മാർച്ച് 20ന് കപ്പൽ വിനോദയാത്ര അവസാനിപ്പിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കപ്പൽ ഏറ്റവുമടുത്ത തീരമായ മോണ്ടെവീഡിയോയിൽ അടുപ്പിച്ചു. മാർച്ച് 27നാണ് കപ്പൽ മോണ്ടെവീഡിയോയിൽ എത്തിയത്. ഗുരുതരമായി രോഗം ബാധിച്ച രണ്ട് ഓസ്‌ട്രേലിയക്കാർ ഉൾപ്പെടെ അഞ്ച് പേരെ മോണ്ടെവീഡിയോയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്നും പെറുവിൽ നിന്നുമുള്ള വിമാനങ്ങളും ഇന്ന് മെൽബണിൽ എത്തും. 1,200 ഓളം ഓസ്‌ട്രേലിയൻ യാത്രക്കാർ ഈയാഴ്‌ച തന്നെ മടങ്ങും.