ഓസ്‌ട്രേലിയയിൽ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 2 പേർ മരിച്ചു - Sydney police
സിഡ്‌നിയിൽ നിന്ന് മെൽബണിലേക്ക് പോകുകയായിരുന്ന ട്രെയിൻ ആണ് അപകടത്തില്‍പ്പെട്ടത്. 160 യാത്രക്കാരും ജോലിക്കാരുമടങ്ങിയ ട്രെയിനിന്‍റെ പൈലറ്റും ഡ്രൈവറും മരിച്ചു.
കാന്‍ബറ: തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ ഒരു പാസഞ്ചർ ട്രെയിന്‍ പാളം തെറ്റി രണ്ട് ഓപ്പറേറ്റർമാർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഡ്‌നിയിൽ നിന്ന് മെൽബണിലേക്ക് പോകുകയായിരുന്ന ട്രെയിൻ ആണ് അപകടത്തില്‍പ്പെട്ടത്. 160 യാത്രക്കാരും ജോലിക്കാരുമടങ്ങിയ ട്രെയിനിന്‍റെ പൈലറ്റും ഡ്രൈവറുമാണ് മരിച്ചത്. പന്ത്രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേർക്ക് നിസാര പരിക്കെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . നാഷണൽ റെയിൽ സേഫ്റ്റി റെഗുലേറ്റർ, ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ, വർക്ക് സേഫ് എന്നിവക്കാണ് സംഭവത്തിന്‍റെ അന്വേഷണചുമതല.