ഇസ്ലമാബാദ്: പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിനെപ്പറ്റിയുള്ള വിവാദ ട്വീറ്റിൽ വിമർശനം ഉയരുന്നു. 'വോട്ടിങ് മെഷീൻ ഉയർന്ന വിലയുള്ള തട്ടിപ്പ് ഫോർമുല' ആണെന്ന മാധ്യമ പ്രവർത്തകന്‍റെ പ്രസ്‌താവനയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ട്വിറ്ററിലൂടെ പങ്കുവച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇവിഎം മെഷീനുകൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സർക്കാരിന്‍റെ തീരുമാനത്തിന് വിരുദ്ധമായാണ് ഇസിപിയുടെ ട്വീറ്റ്.
ഭരണകക്ഷി പാർട്ടികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് ഇസിപി ട്വീറ്റ് ഡിലീറ്റ് ചെയ്‌തു. പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായി ട്വീറ്റ് ചെയ്‌തതിനെതിരെ കടുത്ത വിമർശനമാണ് ഭരണകക്ഷിപാർട്ടികൾ കമ്മിഷനെതിരെ ഉയർത്തുന്നത്. ഇസിപി ഒരു ഭരണഘടനാ സ്ഥാപനമാണെന്നും ഇസിപിക്ക് അനുവദിച്ചിട്ടുള്ള പരിധിക്ക് പുറത്ത് ഒന്നും ചെയ്യാൻ അവകാശമില്ലെന്നും പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഫാറൂഖ് ഹബീബ് പറഞ്ഞു.