പാകിസ്ഥാനില്‍ ന്യൂനപക്ഷത്തിന് ശ്‌മാശനം നിര്‍മിക്കാൻ ഭൂമി അനുവദിച്ചതില്‍ എതിര്‍പ്പ് - ശ്‌മാശനം
രണ്ട് മാസം മുമ്പ് ന്യൂനപക്ഷ വകുപ്പ് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ശ്‌മാശനം നിര്‍മിക്കാനുള്ള സ്ഥലം പെഷവാറില്‍ അനുവദിച്ചിരുന്നു.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ശ്‌മാശനം നിര്‍മിക്കാൻ സ്ഥലം അനുവദിച്ചതില്‍ പ്രാദേശികരുടെ എതിര്‍പ്പ്. അതേതുടര്‍ന്ന് പെഷവാർ സർക്കാർ ജില്ലാ അധികാരികളോട് റിപ്പോര്‍ട്ട് തേടി. രണ്ട് മാസം മുമ്പ് ന്യൂനപക്ഷ വകുപ്പ് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ശ്‌മാശനം നിര്‍മിക്കാനുള്ള സ്ഥലം പെഷവാറില്‍ അനുവദിച്ചിരുന്നു. പെഷവാറിലെ ഗ്രാമപ്രദേശമായ ബുദ്ദോ സമർ ബാഗിലാണ് സ്ഥലം അനുവദിച്ചത്. എന്നാല്‍ അവിടുത്തെ പ്രാദേശികരായ ഉലമ ഇ കരാം വിഭാഗത്തില്‍പ്പെട്ടവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ജില്ലാ കമ്മിഷണറുടോണ് പെഷവാര്‍ പ്രവിശ്യാ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. ശ്‌മാശനത്തിനായി അനുവദിച്ച സ്ഥലം അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ നേരത്തെ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ആൾക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ശ്‌മാശനം സ്ഥാപിക്കരുതെന്നാണ് അവരുടെ ആവശ്യം.