ഇസ്ലമാബാദ്: രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ തുടർന്ന് പാകിസ്ഥാന്‍റെ അന്താരാഷ്ട്ര പ്രതിച്ഛായ മോശമാകുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിലെ 860 സജീവ പൈലറ്റുമാരിൽ 262 പേർ വ്യാജ ലൈസൻസുള്ളവരാണെന്നും പരീക്ഷയിൽ കോപ്പിയടിച്ച് പാസായി സർവീസിൽ കയറിയവരാണെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പാകിസ്ഥാൻ എയർ അതോറിറ്റിയിലുള്ള വിശ്വാസം നഷ്‌ട്ടപ്പെട്ടെന്ന് യുറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പാകിസ്ഥാൻ എയർ അതോറിറ്റിയോട് പറഞ്ഞു.
പാകിസ്ഥാൻ എയർ അതോറിറ്റിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് യുറോപ്യൻ യൂണിയൻ - യുറോപ്യൻ യൂണിയൻ
പാകിസ്ഥാനിലെ 860 സജീവ പൈലറ്റുമാരിൽ 262 പേർ വ്യാജ ലൈസൻസുള്ളവരാണെന്നും പരീക്ഷയിൽ കോപ്പിയടിച്ച് പാസായി സർവീസിൽ കയറിയവരാണെന്നും കണ്ടെത്തിയിരുന്നു.
യുറോപ്യൻ യൂണിയൻ ലോക്ക് ഡൗൺ ഇളവുകൾ നടപ്പിലാക്കിയെങ്കിലും നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പാകിസ്ഥാൻ ജനതയുടെ പ്രവേശനാനുമതി നിഷേധിച്ചു. ഗൾഫ് എയർ സർവീസ് പാകിസ്ഥാനിലേക്ക് സർവീസുകൾ നടത്താൻ വിസമ്മതിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പാകിസ്ഥാൻ എയർ സർവീസ് സേവനങ്ങളും റദ്ദാക്കി. ജൂലൈ മുതൽ യൂറോപ്യൻ യൂണിയന്‍റെ പല അതിർത്തികൾ വീണ്ടും തുറക്കുമെങ്കിലും പ്രവേശനം ലഭിക്കുന്ന 54 രാജ്യങ്ങളുടെ കരട് പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയിട്ടില്ല.
860 സജീവ പൈലറ്റുമാരിൽ കോപ്പിയടിച്ചവരിൽ പകുതിയിലധികം പേരും പിഎഎയിൽ നിന്നുള്ളവരാണെന്നായിരുന്നു റിപ്പോർട്ട്. നിലവിൽ യോഗ്യതയുള്ള പൈലറ്റുമാരുടെ യോഗ്യതയിൽ സംശയമുണ്ടെന്നും എയർലൈനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും യുറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പാകിസ്ഥാൻ എയർ അതോറിറ്റിയെ അറിയിച്ചു.