ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കൊവിഡ് കേസുകളുടെ എണ്ണം 76,106 ആയി ഉയർന്നു. 27,110 പേർ രോഗമുക്തി നേടിയപ്പോൾ 1,599 പേർ മരിച്ചു. സിന്ധിൽ നിന്ന് 31,086 കേസുകൾ, പഞ്ചാബിൽ നിന്ന് 26,240, ഗിൽഗിത്-ബൾട്ടിസ്ഥാൻനിൽ നിന്ന് 738, ഖൈബർ പഖ്‌തുൻഖ്വയിൽ നിന്ന് 10,485, ബലൂചിസ്ഥാനിൽ നിന്ന് 4,393 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇസ്ലാമാബാദിൽ നിന്ന് 2,893 കേസുകളും റിപ്പോർട്ട് ചെയ്‌തു.
പാകിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 76,000 കടന്നു - ഇസ്ലാമാബാദ്
പാകിസ്ഥാനിൽ 27,110 പേർ രോഗമുക്തി നേടി. മരണസംഖ്യ 1,599.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇളവുകൾ നൽകിയ ശേഷം രോഗം ബാധിക്കുന്ന സ്‌ത്രീകളുടെ എണ്ണം വർധിക്കുന്നതായും, കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രോഗം ബാധിച്ച സ്‌ത്രീകളുടെ എണ്ണത്തിൽ 28.5 ശതമാനം വർധനവ് ഉണ്ടായതായും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് മുർതാസ വഹാബ് പറഞ്ഞു. ഫെബ്രുവരി മുതൽ സ്‌കൂളുകൾ അടച്ചെങ്കിലും ഇതുവരെ 1,148 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബലൂചിസ്ഥാനിൽ ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി. പാകിസ്ഥാനെപ്പോലുള്ള ഒരു ദരിദ്ര രാജ്യത്തിന് ലോക്ക് ഡൗൺ അധികനാൾ നീട്ടാൻ സാധിക്കില്ലെന്നും, എല്ലാവരും രോഗബാധ തടയാൻ മുൻകരുതൽ എടുക്കണമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്‌മിൻ റാഷിദ് പറഞ്ഞു.