കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ 24 മണിക്കൂറിനിടെ 936 പേര്‍ക്ക് കൂടി കൊവിഡ് - Pakistan

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 274,908 ആയി.

Pakistan's coronavirus tally reaches 274,908  പാകിസ്ഥാനില്‍ 936 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ് 19  ഇസ്ലാമാബാദ്  Pakistan  COVID-19
പാകിസ്ഥാനില്‍ 24 മണിക്കൂറിനിടെ 936 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 28, 2020, 2:17 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 24 മണിക്കൂറിനിടെ 936 പേര്‍ക്ക് കൂടി കൊവിഡ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 274,908 ആയി. 23 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണനിരക്ക് 5865 ആയി. ഇതുവരെ 242,436 പേര്‍ കൊവിഡില്‍ നിന്നും രോഗവിമുക്തി നേടി. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. 118,824 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ പഞ്ചാബില്‍ നിന്നും 92,279 പേരും, കൈബര്‍ പക്‌തുന്‍കയില്‍ നിന്നും 33,510 പേരും, ഇസ്ലാമാബാദില്‍ നിന്നും 14,938 പേരും, ബലൂചിസ്ഥാനില്‍ നിന്നും 11,624 പേരും, പാക് അധീന കശ്‌മീരില്‍ നിന്നും 2040 പേരും, ഗില്‍ജിത്ത് ബാലിസ്ഥാനില്‍ നിന്നും 2010 പേരും ഉള്‍പ്പെടുന്നു. 24 മണിക്കൂറിനിടെ 19610 ടെസ്റ്റുകളാണ് രാജ്യത്ത് ചെയ്‌തത്. പാകിസ്ഥാനില്‍ ഇതുവരെ 1,909,846 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details