ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 2145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 257,914 ആയി. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 178,737 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ബുധനാഴ്‌ച 40 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 5426 ആയി. 73,751 പേരാണ് നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ തുടരുന്നത്.
പാകിസ്ഥാനില്‍ 2145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Pakistan
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 257,914 ആയി.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും 108,913 കേസുകളും, പഞ്ചാബില്‍ നിന്ന് 88,539 കേസുകളും, കൈബര്‍ പക്‌തുന്‍ഖിയയില്‍ നിന്ന് 31217 പേരും, ഇസ്ലാമാബാദില്‍ നിന്ന് 14,402 പേരും ബലൂചിസ്ഥാനില്‍ നിന്ന് 11,322 പേരും, പാക് അഥീന കശ്‌മീരില്‍ നിന്നും 1771 പേരും ഗില്‍ജിത് ബാലിസ്ഥാനില്‍ നിന്ന് 1750 പേരും ഉള്‍പ്പെടുന്നു. 24 മണിക്കൂറിനിടെ പാകിസ്ഥാനില്‍ 24,262 സാമ്പിളാണ് പരിശോധിച്ചത്. ഇതുവരെ രാജ്യത്ത് 1,652,183 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 330 പേരാണ് വെന്‍റിലേറ്ററുകളില്‍ കഴിയുന്നത്.