പാകിസ്ഥാനിൽ 2,980 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - coronavirus
ഇതോടെ പാക്കിസ്ഥാനിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 237,489 ആയി. രാജ്യത്ത് വൈറസ് ബാധിച്ച് 83 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,922 ആയി.
![പാകിസ്ഥാനിൽ 2,980 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു പാകിസ്ഥാൻ കൊവിഡ് 19 ഇസ്ലാമാബാദ് Pakistan coronavirus Pakistan's coronavirus cases reach 237,489](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7940314-930-7940314-1594194714644.jpg)
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,980 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാക്കിസ്ഥാനിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 237,489 ആയി. രാജ്യത്ത് വൈറസ് ബാധിച്ച് 83 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,922 ആയി. 2,236 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 140,965 പേർക്ക് രോഗം ഭേദമായി. സിന്ധിൽ 97,626, പഞ്ചാബ് 83,559, ഖൈബർ-പഖ്തുൻഖ്വ 28,681, ഇസ്ലാമാബാദ് 13,650, ബലൂചിസ്ഥാൻ 10,919, ഗിൽഗിത്-ബാൾട്ടിസ്ഥാൻ 1,595, പാകിസ്ഥാൻ അധിനിവേശ കശ്മീർ 1,419 എന്നിങ്ങനെയാണ് രോഗബാധിതർ. 24 മണിക്കൂറിനുള്ളിൽ 21,951 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,467,104 സാമ്പിളുകളാണ് പരിശോധന നടത്തിയത്.