ബലൂചിസ്ഥാനിൽ വെടിവയ്‌പ്പ്; പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു - പാകിസ്ഥാൻ സൈനികർ
ഷാഹ്‌രാഗ് മേഖലയിലാണ് ആക്രമണം നടന്നത്
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ തീവ്രവാദികളും പാകിസ്ഥാൻ സൈനികരും തമ്മിൽ വെടിവയ്‌പ്പ് നടന്നു. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. ഷാഹ്‌രാഗ് മേഖലയിലെ ഫ്രോണ്ടിയർ കോർപ്‌സ്(എഫ്‌സി) ലക്ഷ്യമാക്കിയാണ് തീവ്രവാദ ആക്രമണം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ബലൂചിസ്ഥാനിലെ അവാരൻ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഗ്വാഡാർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരും, ഏഴ് എഫ്‌സി ഉദ്യോഗസ്ഥരും, നിരവധി ഗാർഡുകളും കൊല്ലപ്പെട്ടിരുന്നു.