കാബൂൾ: അഫ്‌ഗാനിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം ഒഴിവാക്കണമെന്നും താലിബാനെ ഉപയോഗിച്ച് അഫ്‌ഗാനിൽ സ്വാധീനം ചെലുത്താൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നതായും മുൻ പ്രസിഡന്‍റ് ഹമീദ് കർസായി. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തിനിടയിൽ ഒരു ജർമൻ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുൻ പ്രസിഡന്‍റ് കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം കൈവിടാൻ അഫ്‌ഗാനിസ്ഥാൻ ഒരിക്കലും തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ രാജ്യത്തേക്കാൾ മികച്ച പരിശീലനം ലഭിക്കുമെങ്കിൽ രാജ്യത്തെ പൊലീസിനെയോ സൈന്യത്തെയോ കുട്ടികളെയോ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയയ്ക്കണമെങ്കിൽ അതും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Also Read:മാരത്തോണിനിടെ കനത്ത മഴയും മഞ്ഞുവീഴ്‌ചയും ; 21 താരങ്ങള്‍ മരിച്ചു