ഇസ്‌ലാമാബാദ്: ഇന്ത്യയുമായി അനുരഞ്ജനം നടത്താൻ തന്‍റെ രാജ്യം ആഗ്രഹിച്ചിരുന്നതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. എന്നാല്‍, ഇന്ത്യ പ്രതികൂലമായ അവസ്ഥ സൃഷ്ടിച്ചതായും ഷാ കുറ്റപ്പെടുത്തി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം ആർട്ടിക്കിൾ 2019 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനെ മന്ത്രി വിമര്‍ശിച്ചു. ഈ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ഉലയാന്‍ ഇതു കാരണമായെന്നും അദ്ദേഹം പറഞ്ഞു.