ഇസ്ലാമാബാദ്: കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്ന പന്ത്രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ. 5,000ത്തോളം ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം മുതൽ സർക്കാർ ലോക്ക് ഡൗൺ നിയമങ്ങൾക്ക് ഇളവ് നൽകിയതോടെ രാജ്യത്തെ കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുകയാണ്. രാജ്യത്ത് നിന്ന് 4,098 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു - പാകിസ്ഥാൻ
പാകിസ്ഥാനിൽ 5,000ത്തോളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 4,098 ആയി
കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്ന് പാകിസ്ഥാൻ
കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെതിരെ ഏപ്രിൽ 23ന് ലോകാരോഗ്യ സംഘടന പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദനോം പറഞ്ഞു. ലോക്ക് ഡൗണിന്‍റെ സമയത്ത് ഉണ്ടായ നഷ്‌ടവുമായി മറ്റ് രാജ്യങ്ങളെപ്പോലെ പൊരുത്തപ്പെടാൻ പാകിസ്ഥാന് കഴിയില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.