ഇസ്ലാമാബാദ്:പാകിസ്ഥാൻ കറാച്ചിയിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പാക് സൈനിക വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 290 കിലോമീറ്റർ ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈൽ ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ഗസ്നവി വിഭാഗത്തിലുള്ളതാണ്. മിസൈൽ പരീക്ഷണത്തിനായി കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് വ്യോമ പാതകൾ പാകിസ്ഥാൻ അടച്ചിരുന്നു. ഇന്നലെ അടച്ച വ്യോമപാത മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 31നാണ് തുറക്കുക. കറാച്ചി വ്യോമ പാത ഉപയോഗിക്കുന്ന എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു - Pakistan Civil Aviation Authority
290 കിലോമീറ്റർ ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈൽ ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ഗസ്നവി വിഭാഗത്തിലുള്ളതാണ്
Pakistan successfully carried out night training launch of surface to surface ballistic missile Ghaznavi
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് പാകിസ്ഥാന്‍റെ മിസൈൽ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള യുദ്ധം ഒക്ടോബറിലോ നവംബറിലോ ഉണ്ടാകുമെന്ന പാക് റെയിൽവെ മന്ത്രി ഷേഖ് റാഷിദ് അഹമ്മദിന്‍റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ഇന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന വാർത്തയും പുറത്തുവന്നത്.