ഇസ്ലാമാബാദ്: 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് സഹായം നല്‍കിയ പാകിസ്ഥാൻ സ്പിന്നർ യാസിർ ഷായ്‌ക്കെതിരെ കേസെടുത്തു. ഇസ്ലാമാബാദിലെ ഷാലിമാർ പൊലീസ് സ്റ്റേഷിനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യാസിർ ഷായുടെ സുഹൃത്ത് ഫർഹാൻ പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് സഹായം; പാക് ക്രിക്കറ്റ് താരത്തിനെതിരെ കേസ് - പാക് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ പീഡന കേസ്
യാസിർ ഷായുടെ സുഹൃത്ത് ഫർഹാൻ പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ഇരുവരും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചായള്‍ക്ക് സഹായം; പാക് ക്രിക്കറ്റ് താരത്തിനെതിരെ കേസ്
Also Read: ISL: എടികെ പരിശീലകനായി യുവാൻ ഫെറാൻഡോ; എഫ്‌സി ഗോവയ്‌ക്ക് നടുക്കം
സംഭവം പുറത്തറിഞ്ഞാല്‍ പ്രതികരണം മോശമായിരിക്കുമെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. താൻ വളരെ സ്വാധീനമുള്ള ആളാണെന്നും തനിക്ക് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും യാസിർ ഷാ കുട്ടിയോട് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പെട്ടന്ന് പ്രതികരണത്തിനില്ലെന്നാണ് പാകിസ്ഥാന്‍ ക്രക്കറ്റ് ബോഡിന്‍റെ നിലപാട്.