കേരളം

kerala

ETV Bharat / international

കര്‍താര്‍പൂര്‍ ഇടനാഴി: വ്യവസ്ഥകളില്‍ ഇളവ് വരുത്തി പാകിസ്ഥാന്‍

നവംബര്‍ 12ന് നടക്കാനിരിക്കുന്ന ഗുരു നാനാക്കിന്‍റെ 550 മത് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നും 1,100 പേരടങ്ങുന്ന ആദ്യ സംഘം ഇന്നലെ പാകിസ്ഥാനില്‍ എത്തി.

ഇമ്രാന്‍ ഖാന്‍

By

Published : Nov 1, 2019, 11:14 AM IST

Updated : Nov 1, 2019, 12:00 PM IST

ഇസ്ലമാബാദ്: പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിലും ഗുരു നാനാക്ക് ജന്മദിനത്തിലും ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സൗജന്യമെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ഈ അവസരങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പാസ്പോര്‍ട്ടും നിര്‍ബന്ധമില്ല. പകരം തിരിച്ചറിയന്‍ രേഖ മതി. സന്ദര്‍ശനത്തിന് പത്ത് ദിവസം മുന്‍പ് ബുക്ക് ചെയ്യണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കും.

നവംബര്‍ 12ന് നടക്കാനിരിക്കുന്ന ഗുരു നാനാക്കിന്‍റെ 550 -ാമത് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നും 1,100 പേരടങ്ങുന്ന ആദ്യ സംഘം ഇന്നലെ പാകിസ്ഥാനില്‍ എത്തി. നവംബര്‍ ഒമ്പതിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യും.

ഗുരുദ്വാര ദർബാർ സാഹിബിലേക്ക് വിസ രഹിത സന്ദർശനം നടത്താൻ ഇന്ത്യൻ തീർഥാടകരെ അനുവദിക്കുന്ന കർതാർപൂർ ഇടനാഴിയി കരാറിൽ ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞ ആഴ്‌ച ഒപ്പുവച്ചിരുന്നു. കരാറ് പ്രകാരം ദിവസേന 5,000 ഇന്ത്യന്‍ തീര്‍ഥാടകരെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് ആരാധനാലയം സന്ദര്‍ശിക്കാന്‍ അനുവദിക്കും.

Last Updated : Nov 1, 2019, 12:00 PM IST

ABOUT THE AUTHOR

...view details