കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ വാഹനാപകടത്തിൽ 18 മരണം; 30 പേർക്ക് പരിക്കേറ്റു - ഖുസ്‌ദാർ

അമിതവേഗതയാണ് അപകട കാരണം. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരം. എല്ലാവരെയും ഖുസ്‌ദാറിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

pakistan road accident  road accident  accident  വാഹനാപകടം  പാകിസ്ഥാൻ വാഹനാപകടം  അപകടം  പാകിസ്ഥാൻ  pakistan  ബലൂചിസ്ഥാൻ  Balochistan  ഖുസ്‌ദാർ  Khuzdar
pakistan road accident

By

Published : Jun 11, 2021, 11:36 AM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസ് അപകടത്തിൽ പെട്ട് 18മരണം. 30ലധികം പേർക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വരികയായിരുന്ന ബസ് വളയുന്നതിനിടെയാണ് അപകടം.

ഖുസ്‌ദാർ ജില്ലയിലാണ് സംഭവം. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും എല്ലാവരെയും ഖുസ്‌ദാറിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും പ്രവിശ്യയിലെ സൈനികർ അറിയിച്ചു.

സിന്ധ് പ്രവിശ്യയിലെ ലാർക്കാന ജില്ലയിൽ നിന്ന് ഖുസ്‌ദാറിലേക്കുള്ള യാത്രയിലായിരുന്നു ബസ് . കഴിഞ്ഞ ദിവസം സിന്ധ് പ്രവിശ്യയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 62 പേർ മരണപ്പെട്ടിരുന്നു.

Also Read:പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 മരണം ; 5 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details