കൊവിഡ് ആശങ്കയില്‍ പാകിസ്ഥാന്‍; രോഗബാധയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് - പാകിസ്ഥാന്‍
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ ഏഴിന് ശേഷമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2954 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധ 379,883 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 48 പേര്‍ മരിച്ചതോടെ ആകെ മരണ സംഖ്യ 7,744 ആയി. ഇതുവരെ 331,760 പേർ കൊവിഡ് മുക്തരായപ്പോള്‍ സജീവ കേസുകളുടെ എണ്ണം 40,379 ആണെന്ന് അധികൃതര്‍ റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.