പാകിസ്ഥാനിൽ 3,138 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,89,883. രോഗമുക്തി നേടിയവർ 86,906.
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 3,138 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,89,883 ആയി ഉയർന്നു. 74 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 4,035 ആയി. സിന്ധിൽ നിന്ന് 76,318, പഞ്ചാബിൽ നിന്ന് 72,880, ഖൈബർ-പഖ്‌തുൻഖ്വയിൽ നിന്ന് 24,943, ഇസ്ലാമാബാദിൽ നിന്ന് 12,206, ബലൂചിസ്ഥാനിൽ നിന്ന് 10,116, ഗിൽഗിത് ബാൾട്ടിസ്ഥാനിൽ നിന്ന് 1,417, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 1,003 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 86,906 പേർ രോഗമുക്തി നേടിയപ്പോൾ 2,729 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. 1,214,140 പരിശോധനകൾ നടത്തിക്കഴിഞ്ഞു. 21,033 പുതിയ പരിശോധനകൾ നടത്തി. ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 98,98,220 കടന്നു. 4,96,077 പേർക്ക് ജീവൻ നഷ്‌ടമായി.