ഇസ്ലാമാബാദ്:പാകിസ്ഥാനിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 951,865 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 38 മരണവും സ്ഥിരീകരിച്ചു. ആകെ മരണ സംഖ്യ 22,108 ആയി ഉയർന്നു.
Read more: കര്‍ണാടകയില്‍ 5 പേരില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം
ഒറ്റ ദിവസത്തിൽ 896,821 പേർ രോഗമുക്തി നേടി. നിലവിൽ 32099 സജീവ രോഗികൾ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനിലെ കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇതുവരെ 345,449 അണുബാധകളും 10,688 മരണവുമാണ് പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
തെക്കൻ സിന്ധ് പ്രവിശ്യയിൽ 333,798 അണുബാധകളും 5,368 മരണവും ഇതുവരെ സ്ഥിരീകരിച്ചു. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.