ഇസ്ലാമാബാദ്: കൊവിഡ് കേസുകള്‍ പെരുകിയതോടെ അടച്ചിട്ട പാകിസ്ഥാനിലെ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കും. ആറ് മാസമായി രാജ്യത്തെ സ്കുളുകള്‍ അടഞ്ഞ് കിടക്കുകയാണ്. കൊവിഡ് രോഗവും മരണ നിരക്കും നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരായി സ്കൂളുകളില്‍പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാനില്‍ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കും - സ്കൂള്‍ തുറക്കും
പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരായി സ്കൂളുകളില്‍പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനില്‍ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കും
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകണം കുട്ടികള്‍ സ്കൂളുകളില്‍ എത്തേണ്ടത്. അതിനാല്‍ തന്നെ കുട്ടികള്‍ സുരക്ഷിതരായിരിക്കുമെന്ന് ടീച്ചറായ സന മുബസര്‍ പറഞ്ഞു. എന്നാല്‍ കൊവിഡിന്‍റെ രണ്ടാം വരവ് സംബന്ധിച്ച് ചില രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും അധ്യാപകര്‍ പറയുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.