കേരളം

kerala

ETV Bharat / international

പ്രധാനമന്ത്രിക്ക് പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു - അമേരിക്കന്‍ സന്ദര്‍ശനം

അമേരിക്കയില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒമാന്‍ വഴിയാകും ഇനി പ്രധാനമന്ത്രിയുടെ യാത്ര

പ്രധാനമന്ത്രി

By

Published : Sep 18, 2019, 7:48 PM IST

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. മോദിയുടെ പ്രത്യേക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇതോടെ ഒമാന്‍ വഴിയാകും മോദി അമേരിക്കയിലേക്ക് പോവുക. ഈ മാസം 21 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം.യു.എന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്നലെയാണ് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി ഇന്ത്യ ഔദ്യോഗികമായി തേടിയത്.

ഈ മാസം ഒന്‍പതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സ്വിറ്റ്സര്‍ലാന്‍ഡ് സന്ദര്‍ശനത്തിന് വ്യോമപാത തേടിയുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്ഥാന്‍ നിരസിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതാണ് തീരുമാനത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നു. നേരത്തേ ബലാകോട്ട് ആക്രമണത്തിന് ശേഷവും പാക് വ്യോമപാത ഏറെനാള്‍ അടച്ചിട്ടിരുന്നു.

ABOUT THE AUTHOR

...view details