ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് മരണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. 153 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. 24 മണിക്കൂറിനിടെ 6604 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,71,000 കടന്നു. കൊവിഡ് ബാധിച്ച് ഇതുവരെ 3382 പേരാണ് മരിച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 63,504 പേരാണ് രാജ്യത്ത് ഇതുവരെ രോഗവിമുക്തി നേടിയത്. സിന്ധ് പ്രവിശ്യയില്‍ നിന്നും 65,163 പേരും,പഞ്ചാബില്‍ നിന്ന് 64,216 പേരും കൈബര്‍ പക്‌തുന്‍ക്വയില്‍ നിന്ന് 20,790 പേരും ഇസ്ലാമാബാദില്‍ നിന്ന് 10,279 പേരും ബലൂചിസ്ഥാനില്‍ 9162 പേരും ഗില്‍ജിത്ത് ബാലിസ്‌താനില്‍ 1253 പേരും പാക് അഥീന കശ്‌മീരില്‍ നിന്ന് 803 പേരും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ച് 153 മരണം; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
24 മണിക്കൂറിനിടെ 6604 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,71,000 കടന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള അനുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജൂണ്‍ 20 മുതല്‍ ഗ്വാഡാര്‍ തുര്‍ബത് വിമാനത്താവളങ്ങള്‍ ഒഴികെ ബാക്കിയുള്ള വിമാനത്താവളങ്ങള്‍ വഴി അന്താരാഷ്‌ട സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ചരക്ക്,പ്രത്യേക,നയതന്ത്ര വിമാനങ്ങള്‍ക്ക് നിലവിലുള്ള നടപടിക്രമമനുസരിച്ച് അംഗീകാരം നല്‍കുന്നത് തുടരും. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി മാര്‍ച്ച് 21 മുതല്‍ പാകിസ്ഥാന്‍ അന്താരാഷ്‌ട്ര വ്യോമഗതാഗതം നിര്‍ത്തിയിരുന്നു.