പാക്കിസ്ഥാനിൽ കൊവിഡ് ബാധിച്ച് 80 പേർ കൂടി മരിച്ചു - Pakistan records over 80 COVID-19 deaths within 24 hours
പുതിയതായി 2,184 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 484,362 ആയി.
പാക്കിസ്ഥാനിൽ കൊവിഡ് ബാധിച്ച് 80 പേർ കൂടി മരിച്ചു
ഇസ്ലാമാബാദ്:പാക്കിസ്ഥാനിൽ കൊവിഡ് ബാധിച്ച് 80 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 10,258 ആയി. പുതിയതായി 2,184 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 484,362 ആയി. രാജ്യത്ത് 35,130 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 2,264 പേർ നില ഗുരുതരമായി തുടരുന്നു. പാക്കിസ്ഥാനിലെ 625 ആശുപത്രികളിൽ പ്രവേശിപ്പിച്ച 2,745 പേരിൽ 301 പേരും വെന്‍റിലേറ്ററിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.