പാകിസ്ഥാനിൽ കൊവിഡ് 1600 കടന്നു, മരണം 17 - ദക്ഷിണ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ
പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് പഞ്ചാബിലും കുറവ് കശ്‌മീരിലുമാണ്.
![പാകിസ്ഥാനിൽ കൊവിഡ് 1600 കടന്നു, മരണം 17 Pakistan government Pakistan coronavirus cases Coronavirus Pakistan health ministry പാകിസ്ഥാനിൽ കൊവിഡ് കൊവിഡ് 19 കൊറോണ പാകിസ്ഥാൻ ദക്ഷിണ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ പഞ്ചാബ് പാകിസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6595356-1017-6595356-1585560437532.jpg)
ഇസ്ലാമാബാദ്: ദക്ഷിണ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത പാകിസ്ഥാനിൽ പുതുതായി 100 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1600 കടന്നു. പാകിസ്ഥാനിൽ ഇതുവരെ 17 പേരാണ് മരിച്ചത്. 593 കൊവിഡ് ബാധിതരുള്ള പാകിസ്ഥാനിലെ പഞ്ചാബിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അടുത്ത മൂന്ന് സ്ഥാനങ്ങളിലായി സിന്ധ്, ഖൈബർ പഖ്‌തുൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം യഥാക്രമം 502, 192, 141 എന്നിങ്ങനെയാണ്. കൂടാതെ, 123 രോഗികളുള്ള ഗിൽഗിത്-ബാൾട്ടിസ്ഥാനും 43 കേസുകളുള്ള പാകിസ്ഥാന്‍റെ തലസ്ഥാനം ഇസ്ലാമാബാദും കൊവിഡ് ഭീതിയിലാണ്. ആറു കേസുകൾ റിപ്പോർട്ട് ചെയ്‌ത പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിതരുള്ളത്.