ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 4688 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 85,264 ആയി.
പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85000 കടന്നു - പാകിസ്ഥാൻ കൊവിഡ്
വ്യാഴാഴ്‌ച 4688 പേർക്കാണ് പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1770 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
വ്യാഴാഴ്‌ച കൊവിഡ് ബാധിച്ച് 82 പേർ മരിച്ചതോടെ പാകിസ്ഥാനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1770 ആയി ഉയർന്നു. 30,128 പേർ രോഗമുക്തി നേടി. 33,000 കേസിനടുത്ത് റിപ്പോർട്ട് ചെയ്‌ത സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 31000 കേസുകൾ റിപ്പോർട്ട് ചെയ്‌ത പഞ്ചാബ് പ്രവിശ്യയാണ് തൊട്ടുപിന്നില്‍.
കൊവിഡ് ഭീതിയിലും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ലോക്ക്‌ഡൗൺ നീക്കം ചെയ്യുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു.