ഇസ്ലാമാബാദ്:പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1932 കൊവിഡ് കേസുകളും 46 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ പാകിസ്ഥാനിലെ രോഗ ബാധിതരുടെ എണ്ണം 45,898 ആയി. 985 മരണങ്ങളും ഇതുവരെ സംഭവിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിഞ്ഞിരുന്ന 13,101 പേർ രോഗ മുക്തരായി. 13,962 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. 414,254 സാമ്പിളുകളുടെ പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുണ്ട്.
പാകിസ്ഥാനിൽ 24 മണിക്കൂറിനിടെ 1932 കൊവിഡ് 19 കേസുകൾ - Pakistan
46 പേർ കൂടി മരിച്ചതോടെ പാകിസ്ഥാനിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 985 ആയി
പാകിസ്ഥാനിൽ 24 മണിക്കൂറിനിടെ 1932 കൊവിഡ് 19 കേസുകൾ
അതേസമയം പാകിസ്ഥാനിൽ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിൻവലിക്കുകയാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.