ഇസ്ലാമാബാദ്:ശമ്പള വർധനവ് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ സർക്കാർ ജീവനക്കാർക്ക് നേരെ പാകിസ്ഥാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ശമ്പളവും പെൻഷനും വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഏകദേശം 2,000 പേരാണ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് ഉൾപ്പെടെയുള്ള മന്ത്രിമാർ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചു.
ശമ്പള വർധന ആവശ്യപ്പെട്ട് പ്രതിഷേധം; കണ്ണീർ വാതകം പ്രയോഗിച്ച് പാക് പൊലീസ് - കണ്ണീർ വാതകം പ്രയോഗിച്ച് പാക് പൊലീസ്
ശമ്പളവും പെൻഷനും വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഏകദേശം 2,000 പേരാണ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്
ശമ്പള വർധനവ് ആവശ്യപ്പെട്ട് പ്രതിഷേധം; കണ്ണീർ വാതകം പ്രയോഗിച്ച് പാക് പൊലീസ്
ശമ്പള വർധനവ് ഉറപ്പിക്കുന്ന സർക്കാർ വിജ്ഞാപനം പുറത്തിറക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർപേഴ്സൺ ബിലാവൽ ഭൂട്ടോ സർദാരിയും പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റ് മറിയം നവാസും സർക്കാർ ജീവനക്കാരുടെ പ്രതിഷേധത്തെ പിന്തുണച്ചു.