ഇസ്ലാമാബാദ്:കൊവിഡിന്‍റെരണ്ടാം വരവില്‍ പ്രതിപക്ഷം പൊതുറാലികള്‍ തുടര്‍ന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷമായ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് മനഃപൂര്‍വം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇമ്രാന്‍ ട്വിറ്ററില്‍ ആരോപിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതിപക്ഷം പെഷവാറില്‍ കൂറ്റന്‍ റാലി നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.
പ്രതിപക്ഷ റാലികള്‍ തുടര്‍ന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പാക് പ്രധാനമന്ത്രി
സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതിപക്ഷം പെഷവാറില്‍ കൂറ്റന്‍ റാലി നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്
രാജ്യത്തെ രോഗവ്യാപനം രൂക്ഷമാകുന്നത് തുടരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം തിരിച്ചു കയറുന്നതിന്‍റെ സൂചനകള്‍ നല്‍കുമ്പോള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,665 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ വര്‍ധനയാണ്. 59 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 3.74 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7,696 പേരാണ് ഇതുവരെ മരിച്ചത്.