ഇസ്ലാമാബാദ്: കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് പാകിസ്ഥാന്‍. പുതുതായി 1,637 കൊവിഡ് കേസുകളും 24 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കാത്തതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് രോഗവ്യാപനത്തില്‍ പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാന്‍ ശ്രമം നടത്തിയെങ്കിലും ജോലി നഷ്‌ടപ്പെട്ട എല്ലാവരെയും സഹായിക്കാന്‍ നിവൃത്തിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും മുസ്ലീം പള്ളികൾ തുറന്നിടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇതുവരെ 618 കൊവിഡ് മരണങ്ങളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ച് പാകിസ്ഥാന്‍ - കൊവിഡ് രോഗവ്യാപനം
ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കാത്തതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
ലോക്ക് ഡൗണ്‍ പിന്‍വലിച്ച് പാകിസ്ഥാന്‍
ജനങ്ങൾ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലോക്ക് ഡൗണ്‍ വീണ്ടും നടപ്പാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക മേഖലകളിലെ പ്രവര്‍ത്തനം അനുവദിച്ചെങ്കിലും ജൂലൈ 15 വരെ രാജ്യത്തെ സ്‌കൂളുകൾ അടഞ്ഞുകിടക്കും.