ഇസ്‌ലാമാബാദ് : പാകിസ്ഥാൻ സർക്കാർ കശ്‌മീർ ജനതയ്ക്കൊപ്പമെന്ന് പാക് മന്ത്രിയും പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അടുത്ത സുഹൃത്തുമായ ഷെയ്ക്ക് റാഷിദ്. കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എത്തിക്കാൻ പാകിസ്ഥാന് കഴിഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലില്‍ വിഷയം ചർച്ച ചെയ്യും എന്നത് പാകിസ്ഥാന്‍റെ വിജയമാണ്. ഫെബ്രുവരി അഞ്ചിന് കശ്മീർ ജനതയ്ക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് പാക് സർക്കാർ റാലികൾ സംഘടിപ്പിക്കുമെന്നും ഷെയ്ക്ക് റാഷിദ് വ്യക്തമാക്കി.
കശ്മീർ ജനതയ്ക്കൊപ്പമെന്ന് പാകിസ്ഥാൻ മന്ത്രി ഷെയ്ക്ക് റാഷിദ് - ഷെയ്ക്ക് റാഷിദ്
ഫെബ്രുവരി അഞ്ചിന് കശ്മീർ ജനതയ്ക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് പാക് സർക്കാർ റാലികൾ സംഘടിപ്പിക്കുമെന്നും ഷെയ്ക്ക് റാഷിദ് വ്യക്തമാക്കി
കശ്‌മീര്‍ ജനതക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യാദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെയ്‌ക്ക് റാഷിദ് പ്രസ്‌താവനയുമായി രംഗത്തെത്തിയത്. യുഎൻ സുരക്ഷാ കൗൺസിലിന്‍റെയും കശ്‌മീര്‍ ജനതയുടെയും തീരുമാനം അനുസരിച്ച് ജമ്മു കശ്‌മീര്‍ വിഷയം പരിഹരിക്കണം. കശ്‌മീര്‍ ജനതക്ക് രാഷ്‌ട്രീയപരമായും നയതന്ത്രപരവുമായ പിന്തുണ നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. കശ്‌മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്‌ച ഇമ്രാന്‍ ഖാന്‍ യോഗം വിളിച്ചിട്ടുണ്ട്. ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, ലഫ്‌റ്റനന്‍റ് ജനറല്‍ ഫൈസ് ഹമീദ്, കൂടാതെ വിദേശകാര്യ സെക്രട്ടറി സൊഹെയിലും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.