കേരളം

kerala

ETV Bharat / international

കറാച്ചി വിമാനാപകടം; അന്വേഷണ സംഘത്തെ നിയോഗിച്ചു - investigation team

അപകടത്തിൽ 97 പേരാണ് കൊല്ലപ്പെട്ടത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് ജനവാസകേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണത്.

കറാച്ചി വിമാനാപകടം  അന്വേഷണ സംഘം  എയർക്രാഫ്റ്റ് ആക്‌സിഡന്‍റ്  PIA plane crash  investigation team  aircraft accident
കറാച്ചി വിമാനാപകടം; അന്വേഷണ സംഘത്തെ നിയോഗിച്ചു

By

Published : May 24, 2020, 8:33 AM IST

ഇസ്ലാമാബാദ്: കറാച്ചിയിൽ നടന്ന വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാൻ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചു. ജനവാസ കേന്ദ്രത്തിൽ വിമാനം തകർന്ന് വീണ് ഏകദേശം 97 പേരാണ് കൊല്ലപ്പെട്ടത്. എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബോർഡ് പ്രസിഡന്‍റ് മുഹമ്മദ് ഉസ്‌മാൻ ഘാനി അന്വേഷണത്തിന് നേത്യത്വം വഹിക്കുമെന്നാണ് സൂചന.

വ്യോമയാന വിഭാഗത്തിന്‍റെ നിർദേശ പ്രകാരം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പാകിസ്ഥാൻ എയർലൈൻസ് പൈലറ്റ്സ് അസോസിയേഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനത്തിലുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details