കേരളം

kerala

ETV Bharat / international

തീവ്രവാദം: മദ്രസകളെ നിയന്ത്രിക്കാന്‍ പാക് സര്‍ക്കാര്‍

രാജ്യത്തെ 100 ഓളം മദ്രസകളില്‍ ഭീകരവാദ ക്ലാസുകള്‍ നടക്കുന്നെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്രസകളിലെ പാഠ്യപദ്ധതി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനാണ് നീക്കം

മദ്രസകളെ നിയന്ത്രിക്കാന്‍ പാക് സര്‍ക്കാര്‍

By

Published : Apr 30, 2019, 3:01 AM IST

ഇസ്ലാമാബാദ്: രാജ്യത്തെ മദ്രസകളെ സര്‍ക്കാര്‍ നിയന്ത്രിത മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചു. തീവ്രവാദ ആശയങ്ങള്‍ പടരുന്നത് തടയാനെന്നാണ് വിശദീകരണം. സ്വന്തം മണ്ണില്‍ വളരുന്ന തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍റെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെയാണ് നടപടി.

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസകളെയും വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തിലാക്കും. നിലവിലത്തെ പാഠ്യപദ്ധതികളില്‍ മാറ്റം വരുത്തുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. വിദ്വേഷ ചിന്താഗതികള്‍ ഒഴിവാക്കാനും ഇതര മതങ്ങളെ ബഹുമാനിക്കുവാനും വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ 100 ഓളം മദ്രസകളില്‍ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

ABOUT THE AUTHOR

...view details