കേരളം

kerala

ETV Bharat / international

ചൈനീസ് നിക്ഷേപകര്‍ക്ക് പാകിസ്ഥാൻ മുൻഗണന നൽകും; ഇമ്രാന്‍ ഖാന്‍ - Top

പ്രാദേശിക ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പാക് പ്രധാനമന്ത്രി പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. പണം കെട്ടി കിടക്കുന്ന പാകിസ്ഥാനിൽ പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കാൻ ചൈനീസ് കമ്പനികളെ അനുവദിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീരുമാനിച്ചതായി ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു.

offices in Pakistan  PM Khan allows Chinese firms  Chinese firms  Chinese investors  Pakistan  China  Chinese business houses  Imran Khan  Pakistan government  Pakistan  Chinese  Businesses  Top  Priority
ചൈനീസ് നിക്ഷേപകര്‍ക്ക് പാകിസ്ഥാൻ മുൻഗണന നൽകും; ഇമ്രാന്‍ ഖാന്‍

By

Published : Aug 25, 2020, 5:52 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചൈനീസ് കമ്പനികൾക്ക് പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കാൻ അനുമതി നല്‍കി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിലെ പ്രാദേശിക ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പാക് പ്രധാനമന്ത്രി പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഊർജ്ജം, കൃഷി, സാമ്പത്തിക മേഖല, ആശയവിനിമയം ഉൾപ്പെടെയുള്ള മേഖലകളിൽ ബിസിനസ് താൽപ്പര്യമുള്ള 10 പ്രമുഖ ചൈനീസ് കമ്പനികളുടെ പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാക് സർക്കാർ അവർക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകുമെന്ന് ചൈനീസ് നിക്ഷേപകർക്ക് പ്രധാനമന്ത്രി ഉറപ്പു നൽകി. കൊവിഡ്-19 പകർച്ചവ്യാധി കാരണം സാമ്പത്തിക പ്രതിസന്ധിയുമായി പാകിസ്താന്‍ യുദ്ധം തുടരുമ്പോഴും പ്രധാനമന്ത്രിയുടെ തീരുമാനം കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നും വായ്പ എടുത്തതിന്‍റെ ഫലമായി രാജ്യം വലിയ തോതിൽ കടങ്ങൾ കുമിഞ്ഞുകൂടിയെങ്കിലും പണം തിരിച്ചടയ്ക്കാൻ പാകിസ്ഥാൻ പാടുപെടുകയാണ്. സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാനും തദ്ദേശീയ തലത്തില്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നടപടികൾക്കു പകരം, പാകിസ്ഥാൻ സർക്കാർ തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ ചൈനയുമായി പണവും സൈനിക പിന്തുണയും ആശ്രയിക്കുന്നത് തുടരുന്നു.

പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈന , ചൈന റോഡ് ആൻഡ് ബ്രിഡ്ജ് കോർപ്പറേഷൻ , ചൈന ഗെഷോബ , ചൈന ത്രീ ഗോർജസ് സൗത്ത് ഏഷ്യ ഇൻവെസ്റ്റ്മെന്‍റ് കമ്പനി ലിമിറ്റഡ്, ചൈന റെയിൽവേ ഗ്രൂപ്പ് ലിമിറ്റഡ്, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ചൈന മൊബൈൽ പാകിസ്ഥാൻ ലിമിറ്റഡ് പ്രതിനിധികൾ പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി യാവോ ജിങ്, ഹെയർ സിഇഒ ജാവേദ് അഫ്രീദി എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. പ്രതിനിധി സംഘത്തോടൊപ്പം വാര്‍ത്താവിനിമയ മന്ത്രി മുറാദ് സയീദ്, വ്യവസായ മന്ത്രി ഹമദ് അസര്‍ , ആസൂത്രണ മന്ത്രി ആസാദ് ഉമര്‍ , ധനകാര്യ ഉപദേഷ്ടാവ് ഡോ അബ്ദുല്‍ ഹഫീസ് ശൈഖ്, വാണിജ്യ ഉപദേഷ്ടാവ് അബ്ദുല്‍ റസാഖ് ദാവൂദ്, ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ് മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ .ബൊഖാരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അടുത്തിടെ, പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ചൈന സന്ദർശിച്ചിരുന്നു. അവിടെ അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ താൽപ്പര്യങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളും ചർച്ച ചെയ്തു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പ്ലീനറി മീറ്റിൽ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ ചൈനീസ് പിന്തുണ നേടിയെടുക്കാനുള്ള പാകിസ്ഥാന്‍റെ നിരാശാജനകമായ ശ്രമമായാണ് ഈ സന്ദർശനത്തെ കാണുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിനുള്ള നടപടികളും യോഗം അവലോകനം ചെയ്തു.

ABOUT THE AUTHOR

...view details