കേരളം

kerala

ETV Bharat / international

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ജപ്പാൻ സന്ദർശനം നാളെ - വിദേശകാര്യ മന്ത്രി

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ജപ്പാൻ സന്ദർശനമാണ് നാളെ ആരംഭിക്കുന്നത്.

ഷാ മുഹമ്മദ് ഖുറേഷി

By

Published : Apr 20, 2019, 9:26 AM IST

ഇസ്ലാമാബാദ്: ജപ്പാൻ സന്ദർശനത്തിനൊരുങ്ങി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. നാല് ദിവസത്തെ വിദേശപര്യടനം നാളെ ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദവും നയതന്ത്രബന്ധവും കൂടുതൽ ശാക്തീകരിക്കാൻ സന്ദർശനം സഹായകരമാകുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ജപ്പാൻ സന്ദർശനമാണ് നാളെ ആരംഭിക്കുന്നത്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ജപ്പാന്‍ അപലപിച്ചിരുന്നു.

ABOUT THE AUTHOR

...view details