പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്ക് കൊവിഡ് - Pakistan
താൻ ആരോഗ്യവാനാണെന്നും ചുമതലകൾ വീട്ടിലിരുന്ന് നിര്‍വഹിക്കുമെന്നും ഷാ മഹമൂദ് ഖുറേഷി ട്വീറ്റ് ചെയ്‌തു.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്ക് കൊവിഡ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായും മന്ത്രി അറിയിച്ചു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ താൻ ആരോഗ്യവാനാണെന്നും ചുമതലകൾ വീട്ടിലിരുന്ന് നിര്‍വഹിക്കുമെന്നും ഷാ മഹമൂദ് ഖുറേഷി ട്വീറ്റ് ചെയ്‌തു.