പാകിസ്ഥാനിൽ കർഷകർ ട്രാക്ടർ റാലി സംഘടിപ്പിച്ചു - പാക്കിസ്ഥാൻ
രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചാണ് കർഷകർ വെള്ളിയാഴ്‌ച ട്രാക്‌ടർ റാലി നടത്തിയത്
ഇസ്ലാമാബാദ്: പാകിസ്ഥാൻ കർഷക സംഘടന കിസാൻ ഇത്തിഹാദ് ട്രാക്‌ടർ റാലി സംഘടിപ്പിച്ചു. രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചാണ് കർഷകർ വെള്ളിയാഴ്‌ച ട്രാക്‌ടർ റാലി നടത്തിയത്. പ്രതിഷേധങ്ങളുടെ ഭാഗമായി മാർച്ച് 31ന് ധർണ നടത്തുമെന്നും കിസാൻ ഇത്തിഹാദ് അറിയിച്ചു. ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാർ കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ താങ്ങുവില ഉറപ്പാക്കുന്നില്ലെന്ന് കർഷകർ ആരോപിച്ചു. ഇന്ധന-വൈദ്യുതി ബില്ലുകൾ, വളങ്ങൾ, കുഴൽക്കിണർ നിർമ്മാണം തുടങ്ങിയവക്ക് സർക്കാർ സബ്‌സിഡി നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.