പാകിസ്ഥാൻ: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി അഴിമതി കേസിൽ അറസ്റ്റിൽ. ലണ്ടനിലെ പാർക്ക് ലെയ്ൻ കേസിലാണ് അദ്ദേഹം അറസ്റ്റിലായത്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി അറസ്റ്റിൽ - ex president Asif Ali Zardari arrested
വ്യാജ ബാങ്ക് അക്കൗണ്ട് കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആസിഫലി സർദാരിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് ആസിഫലി സർദാരി
ആസിഫ് അലി സർദാരി
സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ മറ്റൊരു കേസില്‍ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി കോ ചെയർമാനായ അദ്ദേഹം നേരത്തെ അറസ്റ്റിലായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ 150 കോടിയുടെ ഇടപാട് നടത്തിയെന്നാണ് കേസ്. പാകിസ്ഥാനിലെ ആദ്യ വനിതാ പ്രധാന മന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെ ഭർത്താവ് ആസിഫ് അലി സർദാരിയുടെ രാഷ്ട്രീയ ജീവിതം തുടരെ തുടരെയുള്ള അഴിമതി ആരോപണത്തിൽ അവസാനിക്കുകയായിരുന്നു.
Last Updated : Jul 2, 2019, 6:46 AM IST