കേരളം

kerala

ETV Bharat / international

പാകിസ്ഥാൻ ഭീകരവാദത്തിന്‍റെ ജനിതകം പേറുന്ന ഇരുട്ട് നിറഞ്ഞ രാജ്യമെന്ന് ഇന്ത്യ - പാകിസ്ഥാന് എതിരെ ഇന്ത്യ യുനെസ്കോ സമ്മേളന വേദിയില്‍

ദുർബലമായ സമ്പദ് വ്യവസ്ഥ, യാഥാസ്ഥിക സമൂഹം, ഭീകരവാദത്തിന്‍റെ ആഴത്തിലുള്ള സാന്നിധ്യം എന്നിവ പാകിസ്ഥാനെ പരാജിത രാഷ്ട്രമാക്കിയെന്നും യുനെസ്കോ സമ്മേളനത്തിലെ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാൾ പറഞ്ഞു.

ഇന്ത്യൻ പ്രതിനിധി അനന്യ അഗർവാൾ

By

Published : Nov 15, 2019, 10:19 AM IST

പാരിസ്; യുനെസ്കോ വേദിയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ ഭീകരവാദത്തിന്‍റെ ജനിതകം പേറുന്ന രാജ്യം. കടക്കെണിയിലായ പാകിസ്ഥാനില്‍ ഭീകരവാദത്തിന്‍റെ ജനിതകമുണ്ട്. ദുർബലമായ സമ്പദ് വ്യവസ്ഥ, യാഥാസ്ഥിക സമൂഹം, ഭീകരവാദത്തിന്‍റെ ആഴത്തിലുള്ള സാന്നിധ്യം എന്നിവ പാകിസ്ഥാനെ പരാജിത രാഷ്ട്രമാക്കിയെന്നും യുനെസ്കോ സമ്മേളനത്തിലെ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാൾ പറഞ്ഞു. ഭീകരവാദവും മതമൗലിക വാദവും അടക്കമുള്ള എല്ലാ ഇരുട്ടിന്‍റെയും കേന്ദ്രമാണ് പാകിസ്ഥാൻ. ജമ്മുകശ്മീർ വിഷയത്തിയല്‍ ഇന്ത്യയ്ക്കെതിരെ യുനെസ്കോ സമ്മേളനത്തെ ഉപയോഗപ്പെടുത്താൻ ശ്രമിക്കവേയാണ് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത് എത്തിയത്.

യുനെസ്കോയെ ദുരുപയോഗം ചെയ്ത് വിഷം തുപ്പാൻ ശ്രമിച്ച പാകിസ്ഥാൻ നടപടിയെ ഇന്ത്യ അപലപിച്ചു. 2018ല്‍ പരാജിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ പാകിസ്ഥാൻ 14-ാം സ്ഥാനത്തായിരുന്നു. യുഎൻ വേദിയെ ആണവയുദ്ധ ഭീഷണി ഉയർത്താനുള്ള വേദിയാക്കിയ നേതാവുള്ള രാഷ്ട്രമാണ് പാകിസ്ഥാനെന്ന് ഇമ്രാൻ ഖാന്‍റെ പ്രസംഗം പരാമർശിച്ച് അനന്യ ആഞ്ഞടിച്ചു. ഒസാമ ബിൻലാദൻ അടക്കമുള്ള ഭീകരർക്ക് പാകിസ്ഥാൻ വീരപരിവേഷം നല്‍കിയെന്ന് പറഞ്ഞ അനന്യ സ്വന്തം മണ്ണില്‍ ന്യൂനപക്ഷങ്ങൾ അതിജീവനത്തിനായി പൊരുതുമ്പോൾ അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ദുരഭിമാനക്കൊല, ആസിഡ് ആക്രമണങ്ങൾ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, ശൈശവ വിവാഹം എന്നിവയെല്ലാം പാകിസ്ഥാനില്‍ നിലനില്‍ക്കുന്നു. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങൾ മതനിന്ദയ്ക്ക് വിധേയരാകുന്നതായും അനന്യ അഗർവാൾ യുനെസ്കോ സമ്മേളനത്തെ അറിയിച്ചു.

ABOUT THE AUTHOR

...view details