ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ 624 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,315 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 12 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,535 ആയി. രാജ്യത്ത് ഇതുവരെ 3,01,288 പേരാണ് കൊവിഡ് മുക്തരായത്. 499 പേര്‍ വിവിധയിടങ്ങളിലായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പാകിസ്ഥാനില്‍ 624 പേര്‍ക്ക് കൂടി കൊവിഡ് - Islamabad covid
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,315 ആയി ഉയര്‍ന്നു. 4,535 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
പാകിസ്ഥാനില്‍ 624 പേര്‍ക്ക് കൂടി കൊവിഡ്
സിന്ധ് പ്രവിശ്യ (1,38,891), പഞ്ചാബ് (1,00,148), ഖൈബര്‍ പഖ്‌തുങ്കുവ (38,141), ഇസ്ലാമാബാദ് (16,936), ബലോചിസ്ഥാന്‍ (15,439), ജില്‍ജിത് ബലോചിസ്ഥാന്‍ (3,884), പാക് അധീന കശ്മീര്‍ (2,912) എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. രാജ്യത്ത് ഇതുവരെ 37,30,221 പരിശോധനകളാണ് നടത്തിയത്.