ഇസ്ലാമാബാദ്:പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, രാജ്യത്തെ ആകെ മരണസംഖ്യ 8,025 ആയി ഉയർന്നു. പുതിയതായി 2,839 പേർക്ക് കൂടി വൈറസ് ബാധയുള്ളതായി കണ്ടെത്തി. പാകിസ്ഥാനിൽ ഇതുവരെ 398,024 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്ഥാനിൽ 40 പേർ കൊവിഡ് ബാധിച്ച് മരിച്ചു - പാകിസ്ഥാനിൽ പുതിയതായി 40 കൊവിഡ് മരണം വാർത്ത
പാകിസ്ഥാനിൽ ഇതുവരെ 398,024 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 8,025 ആണ്.
പാകിസ്ഥാനിൽ 40 പേർ കൊവിഡ് ബാധിച്ച് മരിച്ചു
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇതിന് പുറമെ, പാകിസ്ഥാനിലെ പഞ്ചാബ്, ഖൈബർ പഖ്‌തുൻഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലും വൈറസ് രോഗികളുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, സിന്ധിനേക്കാൾ പഞ്ചാബിൽ മരണനിരക്ക് കൂടുതലാണ്.
സിന്ധിൽ 173,014 പേർക്കും പഞ്ചാബിൽ 119,035 പേർക്കും രോഗം ബാധിച്ചു. സിന്ധിൽ വൈറസ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടത് 2,924 രോഗികൾക്കാണ്. പഞ്ചാബിൽ 2,991പേരും കൊവിഡിന് കീഴടങ്ങി.