കേരളം

kerala

ETV Bharat / international

കൊവിഡ് 19 വ്യാപിക്കുന്നു; പാകിസ്ഥാനില്‍ രണ്ട് പേര്‍ക്ക് വൈറസ് ബാധ - കൊറോണ പാകിസ്ഥാനില്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 15 പേര്‍ക്ക് വൈറസ്‌ ബാധ സംശയിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ആരോഗ്യ സെക്രട്ടറി ഡോ. സാഫര്‍ മിര്‍സ അറിയിച്ചു.

Pakistan virus  Coronavirus Asia  Coronavirus China  Coronavirus cases in pakistan  കൊവിഡ് 19  കൊറോണ പാകിസ്ഥാനില്‍
കൊവിഡ് 19 വ്യാപിക്കുന്നു; പാകിസ്ഥാനില്‍ രണ്ട് പേര്‍ക്ക് വൈറസ് ബാധ

By

Published : Feb 27, 2020, 12:48 PM IST

ഇസ്ലാമാബാദ്:ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച കൊവിഡ് 19 (കൊറോണ വൈറസ്) ഏഷ്യയില്‍ വ്യാപിക്കുന്നു. ഏറ്റവുമൊടുവില്‍ പാകിസ്ഥാനിലും രോഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി പാകിസ്ഥാന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും ചികിത്സയിലാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രിയുടെ ആരോഗ്യ സെക്രട്ടറി ഡോ. സാഫര്‍ മിര്‍സ അറിയിച്ചു. സിന്ധ്, ഇസ്ലാമാബാദ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ നിന്നെത്തിയവരാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത് 15 പേര്‍ക്ക് വൈറസ്‌ ബാധ സംശയിക്കുന്നുണ്ടെന്നും സാഫര്‍ മിര്‍സ അറിയിച്ചു. പരിശോധനയ്‌ക്കയച്ച നൂറ് സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനായി 1166 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തി രാജ്യമായ ഇറാനില്‍ വൈറസ്‌ ബാധയേറ്റ് 19 പേര്‍ മരിച്ച സാഹചര്യത്തില്‍ പാകിസ്ഥാന്‍ - ഇറാന്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. അതിനിടെ വൈറസ്‌ ബാധ പടരുന്ന സാഹചര്യത്തില്‍ ബലൂചിസ്ഥാനിലെ സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 15 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details