കറാച്ചി:പാകിസ്ഥാനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. സിന്ധ് പ്രവിശ്യയിൽ നിന്ന് 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സിന്ധിനെ കൂടാതെ ഗിൽജിത്, ബാൾട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് കേസുകളും ബലൂചിസ്ഥാനിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്‌തു. ഒരു രോഗി പൂർണമായി സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്‌ച കറാച്ചിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തു.
പാകിസ്ഥാനില്‍ 19 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു - latest pakisthan
സിന്ധ് പ്രവിശ്യയിൽ നിന്ന് 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സിന്ധിനെ കൂടാതെ ഗിൽജിത്, ബാൾട്ടിസ്ഥാനിൽ എന്നിവിടങ്ങളില്‍ മൂന്ന് കേസുകളും ബലൂചിസ്ഥാനിൽ നിന്ന് ഒന്നും കേസുകൾ റിപ്പോർട്ട് ചെയ്‌തു
അതേസമയം വൈറസ് ഭീതിക്കിടയിലും കറാച്ചിയിൽ നടക്കാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് 2020 മത്സരങ്ങൾ ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്ന് മന്ത്രി നസീർ ഹുസൈൻ ഷാ പറഞ്ഞു. പ്രധാനമന്ത്രി നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി ഫിര്‍ദോസ് ആഷിക്ക് അവാൻ പറഞ്ഞു. മറ്റ് രാജ്യങ്ങളിലും ഈ രോഗം പടർന്നിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിലെ സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമാണ്. എന്നിരുന്നാലും ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഫിര്‍ദോസ് ആഷിക്ക് അവാൻ കൂട്ടിച്ചേർത്തു.