ഇസ്ലാമാബാദ്: അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുലരാൻ യുഎസും താലിബാനും തമ്മിലുള്ള ചരിത്രപരമായ കരാർ നടപ്പാക്കണമെന്ന് പാകിസ്ഥാൻ. യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാനിൽ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍റെ പ്രതികരണം. യുഎസ്-താലിബാൻ കരാർ അഫ്‌ഗാനിസ്ഥാനിലെ സമാധാനത്തിനും അനുരഞ്ജനത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കാൻ അഫ്‌ഗാൻ ജനതക്ക് അവസരമൊരുക്കുമെന്ന് വിശ്വസിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഐഷ ഫറൂഖി പറഞ്ഞു.
യുഎസ്-താലിബാൻ കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ - ഐഷ ഫറൂഖി
അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഐഷ ഫറൂഖി പറഞ്ഞു. താലിബാനും യുഎസും ഫെബ്രുവരി 29ന് ഖത്തറിൽ വെച്ചാണ് സമാധാന കരാറില്‍ ഒപ്പിട്ടത്.
യുഎസ്-താലിബാൻ സമാധാന കരാര്‍ പൂർണമായും നടപ്പാക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അങ്ങനെയത് അഫ്‌ഗാനെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുമെന്നും അവര്‍ പറഞ്ഞു. ഇസ്ലാമാബാദിൽ അഫ്ഗാനുമായുള്ള ചർച്ചകൾ നടത്തുക പാകിസ്ഥാന്‍റെ പരിഗണനയിലില്ല. എന്നാൽ അഫ്ഗാനുമായുള്ള ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഈ ശ്രമങ്ങൾ എത്രയും വേഗം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഷ ഫറൂഖി കൂട്ടിച്ചേര്‍ത്തു.
സമാധാനപരവും ജനാധിപത്യപരവും ഐക്യവും സുസ്ഥിരവും സമ്പന്നവുമായ അഫ്ഗാനിസ്ഥാനെ പാകിസ്ഥാൻ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. ആശങ്കകളുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും പതിവായി സമ്പർക്കം പുലർത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ സമാധാനം ശാശ്വതമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഷ ഫറൂഖി പറഞ്ഞു. താലിബാനും യുഎസും ഫെബ്രുവരി 29ന് ഖത്തറിൽ വെച്ചാണ് സമാധാന കരാറില്‍ ഒപ്പിട്ടത്. താലിബാന്‍റെ 5,000 തടവുകാരെയും അഫ്‌ഗാനിസ്ഥാന്‍റെ 1,000 തടവുകാരെയും മാര്‍ച്ച് 10ന് അകം അന്യോന്യം വിട്ടയക്കാം എന്ന വ്യവസ്ഥയില്‍ മാറ്റമുണ്ടായതോടെയാണ് ഉടമ്പടി പ്രതിസന്ധിയിലായത്.