പാകിസ്ഥാനിൽ ടിക്ക് ടോക്ക് നിരോധിച്ചു - പാകിസ്ഥാനിൽ ടിക് ടോക്കിന് നിരോധനം
ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമിലെ അധാർമിക ഉള്ളടക്കത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പരാതികൾ കണക്കിലെടുത്താണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു
ടിക് ടോക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാൻ ടിക്ക് ടോക്ക് നിരോധിച്ചു. ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിച്ചതായി അറിയിച്ചത്. നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം സജീവമായി മോഡറേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിക്കുന്നതിൽ കമ്പനി പൂർണമായും പരാജയപ്പെട്ടതായി അധികൃതർ അറിയിച്ചു. ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമിലെ അധാർമിക ഉള്ളടക്കത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പരാതികൾ കണക്കിലെടുത്താണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു.