പാകിസ്ഥാനിൽ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 16 മരണം. 24 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുളള ബോലൻ മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ക്വേട്ടയിലെ ഹസാർഗഞ്ചി മാർക്കറ്റിൽ നടന്ന സ്ഫോടനം ഹസാര വിഭാഗത്തെ ലക്ഷ്യം വെച്ചുളളതായിരുന്നെന്ന് ഡിഐജി അബ്ദുൾ റസാഖ് ചീമ പറഞ്ഞു.
പാകിസ്ഥാനിൽ സ്ഫോടനം ; 16 മരണം
മാർക്കറ്റിലെ കടയിൽ ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടയിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചിരുന്നത്. ടൈമർ വെച്ചാണോ റിമോട്ട് കൺട്രോൾ വെച്ചാണോ ഇത് പ്രവർത്തിപ്പിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരും ഹസാര വിഭാഗത്തിൽപ്പെടുന്നവരാണെന്നും പൊലീസ് അറിയിച്ചു.
മാർക്കറ്റിലെ കടയിൽ ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടയിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചിരുന്നത് . ടൈമർ വെച്ചാണോ റിമോട്ട് കൺട്രോൾ വെച്ചാണോ ഇത് പ്രവർത്തിപ്പിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരും ഹസാര വിഭാഗത്തിൽപ്പെടുന്നവരാണ്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സ്ഫോടനത്തിൽ അടുത്തുളള കെട്ടിടങ്ങളും തകർന്നതായി പൊലീസ് അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ, ബലോക്കിസ്ഥാൻ മുഖ്യമന്ത്രി ജാം കമാൽ എന്നിവർ ആക്രമണത്തെ അപലപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും ഇമ്രാൻഖാൻ നിർദേശം നൽകി.