ഇസ്ലാമാബാദ്: കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സേവന കാലാവധി നീട്ടിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പാകിസ്ഥാൻ ബാർ കൗൺസിൽ. കരസേനയെ ദുർബലപ്പെടുത്തുന്നതിലേക്ക് ഇത് നയിക്കുമെന്ന് പിബിസി വൈസ് ചെയർമാൻ അംജദ് അലി ഷാ പറഞ്ഞു.
പാകിസ്ഥാന്‍ സൈനിക മേധാവിയുടെ കാലാവധി നീട്ടി; വിയോജിപ്പുമായി ബാര്‍ കൗണ്‍സില്‍
വ്യക്തി അധിഷ്ഠിതമായി നടത്തുന്ന നയരൂപീകരണവും നിയമ നിർമാണവും ജനാധിപത്യത്തിന് എതിരാണെന്നും വൈസ് ചെയർമാൻ. പാർലമന്‍റിൽ നിയമം പാസാക്കി നിലവിലെ മേധാവിക്ക് സർക്കാർ കാലാവധി നീട്ടി നൽകുകയായിരുന്നു
കാലാവധി നീട്ടേണ്ടി വന്നതിന്‍റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കണെന്നും വ്യക്തി അധിഷ്ഠിതമായി നടത്തുന്ന നയരൂപീകരണവും നിയമ നിർമാണവും ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള തെറ്റുകൾ പാക് ചരിത്രത്തിലുടനീളമുണ്ടെന്നും ഇത് ആവർത്തിക്കരുതെന്നും അംജദ് അലി ഷാ പറഞ്ഞു
2019 നവംബർ 29ന് വിരമിക്കേണ്ട സൗനിക മേധാവിക്ക് കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി പാർലമന്‍റിൽ നിയമം പാസാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ നിലവിലെ മേധാവിക്ക് സർക്കാർ ആറ് മാസം നീട്ടി നൽകി. സർക്കാർ തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളിലും പ്രതിഷേധം ഉയർന്നു.