ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ സ്ഥലത്തേക്ക്മാധ്യമങ്ങളുടെ പ്രവേശനം തടഞ്ഞ് പാകിസ്ഥാൻ. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാം തവണയാണ് സൈന്യം മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.
ബാലാകോട്ടിലേക്ക് മാധ്യമങ്ങളെ അടുപ്പിക്കാതെ പാകിസ്ഥാന്‍ - റോയിട്ടേഴ്സ്
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാം തവണയാണ് സൈന്യം മാധ്യമ പ്രവർത്തകരെ തടഞ്ഞത്.

രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ മാധ്യമ സംഘത്തെയാണ് പാകിസ്ഥാന്‍ സൈന്യംതടഞ്ഞത്. ഒമ്പത് ദിവസത്തിനിടെ മൂന്ന് തവണ സംഘത്തിന് പ്രവേശനം നിഷേധിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കാലാവസ്ഥയുള്‍പ്പെടെയുളള കാര്യങ്ങള്‍ പറഞ്ഞ് പാക് സേനയുടെ മാധ്യമവിഭാഗത്തിന്‍റെ സന്ദർശനവും രണ്ട് തവണ റദ്ദാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അടുത്ത ഏതാനും ദിവസം കൂടി പ്രദേശത്തേക്ക് പോകാൻ കഴിയില്ലെന്നാണ് പാക് സൈന്യത്തിന്‍റെ നിലപാട്.
ഫെബ്രുവരി 26 ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് തുടക്കം മുതലുളള പാകിസ്ഥാന്‍റെ വാദം. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇന്ത്യ ബാലാകോട്ടിലെഭീകര ക്യാമ്പുകളിൽ ബോംബിട്ടത് സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങളെ സ്ഥലത്തേക്ക് കടത്തിവിടാത്തത് ദുരൂഹമാണെന്നാണ് വിലയിരുത്തൽ. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.